ബി എസ് ഡബ്ല്യു വിദ്യാര്‍ത്ഥികളുടെ പഞ്ചദിന ഗ്രാമീണ സഹവാസ പഠന ക്യാമ്പ് ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
മാങ്കുളം : ജെ പി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി എസ് ഡബ്ല്യു ബിരുദ വിദ്യാര്‍ത്ഥികള്‍ ഇടുക്കി, മാങ്കുളം പഞ്ചായത്തിലെ ശേവൽകുടിയിൽ വെച്ച് പഞ്ചദിന ഗ്രാമീണ സഹവാസ പഠന ക്യാമ്പ് ‘ജ്വാല 2K22’ സഘടിപ്പിച്ചു. മാങ്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ പ്രവീണ്‍ ജോസ് ക്യാമ്പിന്റെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.
ശേവൽകുടി വാര്‍ഡ് മെമ്പര്‍ ശ്രീ റെനീഷ് തങ്കച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്യാമ്പ് കോര്‍ഡിനേറ്റർ എഡ്വിന്‍ ലാൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ശിവസുധന്‍ മുഖ്യ പ്രഭാഷണം നടത്തുകയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബിബിൻ ജോസ്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി ജൂലി ജോസഫ്, ശ്രീ അനില്‍ കെ അനില്‍, ശ്രീമതി സൂസി ബിനു തുടങ്ങിയവര്‍ ആശംസകൾ അറിയിക്കുകയും ചെയ്തു. സര്‍വേ, തെരുവുനാടകങ്ങള്‍, കലാ പരിപാടികൾ, ബോധവല്‍ക്കരണ ക്ലാസ്സുകൾ, ശ്രമദാൻ തുടങ്ങിയ പരിപാടികളാണ് പഞ്ചദിന ക്യാമ്പിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ മിസ്റ്റർ ആല്‍ബിൻ ജോസ് ക്യാമ്പിനു നേതൃത്വം നൽകി. 17/01/2022 നു ആരംഭിച്ച ക്യാമ്പ് 21/01/2022 നു സമാപനം കുറിച്ചു..