Career

സർക്കാർ ജോലി നേടാൻ ഡിഗ്രിക്കൊപ്പം ചില കോഴ്സുകൾ കൂടി പഠിക്കാം

അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്.
കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി പുറത്തിറങ്ങുമ്പോൾ സ്വകാര്യ മേഖലയിലെന്നപോലെ സർക്കാർ മേഖലയിലും തൊഴിലവസരങ്ങൾ ഉണ്ട്.

കമ്പ്യൂട്ടർ സംബന്ധമായ സർക്കാർ ജോലികൾക്ക് പലപ്പോഴും നമുക്ക് ബിരുദം മാത്രം കൈയിലുള്ളതുകൊണ്ട് കാര്യമില്ല. ചില ഡിപ്ലോമകൾ, അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ഒക്കെയാണ് പലപ്പോഴും ഇതിനു വേണ്ട യോഗ്യത. സർക്കാർ ജോലികൾക്ക് പ്രയോജനപ്പെടുന്ന
ചില കമ്പ്യൂട്ടർ കോഴ്‌സുകൾ പരിചയപ്പെടുത്തുന്നു;

1.PGDCA

പരമ്പരാഗത ബിരുദദാരികളെ കമ്പ്യൂട്ടര്‍ ഐ.ടി. ജോടികള്‍ക്ക്‌ പ്രാപ്‌തരാക്കുന്ന തരത്തില്‍ ഒരുക്കിയിട്ടുളള ഏകവര്‍ഷകോഴ്‌സാണിത്‌. സര്‍വ്വകലാശാലകളും സര്‍വ്വകലാശാല പദവി ഇല്ലാത്ത സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുമാണ്‌ ബിരുദാനന്തര ഡിപ്ലോമ നല്‍കുന്നത്‌. മിക്ക അഫിലിയേറ്റഡ്‌ കോളേജുകളിലും തുടര്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ (contuning education cell) ഭാഗമായി പി.ജി.ഡി.സി.എ നടത്താറുണ്ട്‌. സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലാണ്‌ പ്രവേശനം നേടുന്നതെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികള്‍ നടത്തുന്ന പരീക്ഷയ്‌ക്ക്‌ ഹാജരായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണോ ലഭിക്കുന്നതെന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്.

സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍, ബാങ്കിംഗ്‌ രംഗത്തെ കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുളള തൊഴില്‍ നേടാന്‍ പി.ജി.ഡി.സി.എ ഉപകരിക്കും, കമ്പ്യൂട്ടര്‍ അതിലുപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍ പാക്കേജുകള്‍, ചില പ്രോഗ്രാമിംഗ്‌ ഭാഷകള്‍ എന്നിവ പരിചയപ്പെടുത്തുന്ന രീതിയിലാണ്‌ ഈ ഏക വര്‍ഷകോഴ്‌സ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എല്ലാം താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞകോഴ്‌സ്‌ കാലയളവും ബിരുദധാരിയ്‌ക്ക്‌ ചേരാമെന്നതും പി.ജി.ഡി.സി.എ. പ്രോഗ്രാമിനെ ജനകീയമാക്കുന്നു. റഗുലര്‍ ബിരുദപഠനം കഴിഞ്ഞവരാണ്‌ കൂടുതലായി ഈ പഠനപദ്ധതി പ്രയോജനപ്പെടുത്തുന്നത്‌.

  1. കെ.ജി.ടി.ഇ./ കെ.ജി.സി.ഇ.

കേരള സര്‍ക്കാറിന്‍റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരത്തോടെ പത്താം ക്ലാസ് ജയിച്ചവര്‍ക്കായി നടത്തുന്ന ടൈപ്പ്റൈറ്റിംഗ് ഷോര്‍ട്ട്ഹാന്‍ഡ്(ചുരുക്കെഴുത്ത്) ഡിപ്ലോമ, ടൈപ്പ്റൈറ്റിംഗ് ഷോര്‍ട്ട്ഹാന്‍ഡ്(ഹയര്‍, ലോവര്‍) ഡിപ്ലോമ കോഴ്സുകള്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഓഫീസ് നിര്‍വഹണ രംഗത്ത് ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നു. പഠിതാക്കള്‍ക്ക് തെറ്റുകൂടാതെ ടൈപ്പു ചെയ്യാനും ചുരുക്കെഴുത്തിലും നൈപുണ്യം ഉണ്ടാക്കിയെടുക്കുന്ന പരിശീലനമാണിത്. എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്ക് ടൈപ്പ്റൈറ്റിംഗ് ഷോര്‍ട്ട് ഹാന്‍ഡ് (ലോവര്‍, ഹയര്‍) ഷോര്‍ട്ട്ഹാന്‍ഡ് ആന്‍ഡ് ടൈപ്പ്റൈറ്റിംഗ് എന്നീ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പ്രവേശന സമയം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനശേഷം.
ഗവണ്‍മെന്‍റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് ഇത് പഠിക്കാനുള്ള അവസരം. നമ്മുടെ അടുത്ത് കാഞ്ചിയാറിൽ ഗവണ്‍മെന്‍റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button