Career

ജെ. പി.എം.കോളേജിൽ തൊഴിൽമേള സംഘടിപ്പിച്ചു

ലബ്ബക്കട: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്ലേസ്മെൻ്റ് സെല്ലിന്റെയും റിക്രൂട്ടുമെന്റ് ഹബ്ബിൻ്റെയും നേതൃത്വത്തിൽ മെയ്‌ 24-ന് അവസാന വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി തൊഴിൽമേള സംഘടിപ്പിച്ചു.

ബാങ്കിങ്ങ്, ഐ.ടി., ബിസിനസ്സ്, എഡ്യൂക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള ഇന്റർവ്യൂവിൽ കോളേജിലെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി. മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. റിക്രൂട്ടുമെന്റ് ഹബ്ബ് കോ-ഓർഡിനേറ്റേഴ്സ് റാം മോഹൻ, ജിബിൻ ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പ്ലേസ്മെന്റ്സെൽ കോർഡിനേറ്റേഴ്സ് ബിന്റോ കുര്യൻ, പ്രബിൻ ജോസഫ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വംനൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button