കോവിൽമലയിൽ ജൈവപച്ചക്കറി തൈ വിതരണം നടത്തി…
ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ ന്യൂ ഇന്ത്യ കോവിൽമല ട്രൈബൽ കിങ്ഡം ആൻഡ് ഇന്റഗ്രേറ്റിങ് മിഷന്റെയും നാഷണൽ സർവ്വീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ജൈവപച്ചക്കറി തൈ ഗ്രോബാഗുകൾ വിതരണം നടത്തി.
കോളേജ് മാനേജർ ഫാദർ എബ്രഹാം പാണികുളങ്ങര, കോവിൽമല രാജാവ് രാമൻ രാജമന്നന് ജൈവപച്ചക്കറി തൈ ഗ്രോബാഗുകൾ നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു.
പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നതിലൂടെ വിഷരഹിത ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം എന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്കുട്ടി സംസാരിച്ചു. കോവിൽമല രാജകുടുംബത്തിനും പരിസരനിവാസികൾക്കുമാണ് പച്ചക്കറിത്തൈകൾ വിതരണം നടത്തിയത് .
ന്യൂ ഇന്ത്യ കോവിൽമല ട്രൈബൽ കിങ്ഡം ആൻ ഇന്റഗ്രേറ്റിങ് മിഷൻ ഓഫ് ജെ പി എം
കോഓർഡിനേറ്റർ റ്റിബിൻ തോമസ്, നാഷണൽ സർവ്വീസ് സ്കീം കോഓർഡിനേറ്റഴ്സ് അഖില ട്രീസ, റ്റിജി ടോം മീഡിയ ക്ലബ് കോഓർഡിനേറ്റർ പ്രബിൻ ജോസഫ്, വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.