സ്വയംപ്രതിരോധ വർക്ക്ഷോപ്പ് നടത്തപ്പെട്ടു
ജെ.പി.എം ആട്സ് ആന്റ് സയൻസ് കോളേജിൽ മാനേജുമെന്റ് സ്റ്റഡീസ് , കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളുടേയും UNAI, WDC സെല്ലുകളുടേയും സംയുക്താഭിമുഖ്യത്തിൽ 2021 നവംബർ 25 – ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ‘സ്മാർട്ട് ആന്റ് സ്ട്രോങ് ‘ എന്ന സ്വയംപ്രതിരോധ വർക്ക്ഷോപ്പ് നടത്തപ്പെട്ടു.
കോളേജ് പ്രിൻസിപ്പാൾ ഡോ.വി.വി ജോർജ്ജുകുട്ടി അധ്യക്ഷനായിരുന്ന ചടങ്ങിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് ഇടുക്കി വനിതാസെൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീമതി ജയശ്രീ കെ .ആർ നിർവ്വഹിച്ചു.
സ്ത്രീകൾകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിന്റെ ഇരകളാതിരിക്കുവാനുള്ള മുൻകരുതലുകളും ചെറുത്തുനിൽക്കുന്നതിനാവശ്യമായ പരിശീലനവും നൽകിക്കൊണ്ട് ഇടുക്കി വനിതാസെല്ലിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് ക്ലാസ്സുകൾ നയിച്ചു.നൂറോളം വിദ്യാർത്ഥികളും വിവിധ വിഭാഗങ്ങളിലെ അധ്യാപകരും പങ്കെടുത്തു. കോളേജ് വൈസ് പ്രിൻസിപ്പാൾ റവ.ഫാ. ടോണി ആടുകുഴിയിൽ സ്വാഗതമാശംസിക്കുകയും UNAI കോ – ഓഡിനേറ്റർ ശ്രീമതി ടിജി ടോം നന്ദിയർപ്പിക്കുകയും ചെയ്തു അധ്യാപകരായ ശ്രീ സോബിൻ മാത്യു (കംപ്യൂട്ടർ സയൻസ് വിഭാഗം ), ശ്രീമതി പ്രിയ കെ (മാനേജുമെന്റ് സ്‌റ്റഡീസ് വിഭാഗം ), ശ്രീമതി സിൽജ പി.ഡി (WDC) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.രണ്ടുമണിക്ക് അവസാനിച്ചു.