പഞ്ചദിനക്യാമ്പ് ‘ഉണർവ് -2021’ നടത്തപ്പെട്ടു.
ജെ.പി.എം ആർട്സ് & സയൻസ് കോളേജിലെ MSW ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ സ്ലീവാമല സെന്റ് ബെനഡിക്റ്റ് L.P സ്കൂളിൽ ഗ്രാമീണസഹവാസ പഞ്ചദിനക്യാമ്പ് ‘ഉണർവ് -2021’ സംഘടിപ്പിച്ചു.
ഉടുമ്പൻചോല ഗ്രാമപഞ്ചായത്തു പ്രസിഡന്റ്, വാർഡ് മെംമ്പർ,ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ,ക്യാമ്പ് സ്റ്റാഫ് കോഡിനേറ്റർ, കോളേജ് ബർസാർ എന്നിവരുടെ സാന്നിധ്യത്തിൽ 27-ാം തീയതി ഉച്ചതിരിഞ്ഞ് 2.30-ന് ഉദ്ഘാടനം നടത്തപ്പെട്ടു.
ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സജികുമാർ,കോളേജ് വൈസ് പ്രിൻസിപ്പാൾ റവ.ഫാ.ടോണി ആടുകുഴിയിൽ,കോളേജ് ബർസാർ ഫാ.ജോബിൻ പേനാട്ടുകുന്നേൽ എന്നിവർ എല്ലാദിവസവും ക്യാമ്പിന്റെ പുരോഗതി വിലയിരുത്തി.
സമൂഹികപ്രശ്നങ്ങൾ മനസ്സിലാക്കി അതിന് ഉത്തമപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആദ്യദിവസങ്ങളിൽ റവ.ഫാ.വിൽസൺ നിറകണ്ടത്തിലിന്റെ നേതൃത്വത്തിൽ PRA (Praticipatory Rural Appraisal) ശില്പശാല നടത്തപ്പെട്ടു. തുടർന്ന് പ്രായോഗിക പരിശീലനവും നൽകി.
തിങ്കൾക്കാട് മന്നാൻമൂപ്പനുമായി സംവദിക്കാൻ MSW വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. തുടർന്ന് ആദിവാസി കുട്ടികൾക്ക് അവർ ക്ലാസ്സുകളെടുത്തു.
വിദ്യാർത്ഥികൾക്ക് അറിവിന്റേയും അനുഭവകളുടേയും നല്ലദിനങ്ങൾ സമ്മാനിച്ച ക്യാമ്പ് , ഒക്ടോബർ 31ന് സമാപിച്ചു.