Co-academicDaily News

ഫെൻസ്റ്റർ 2022 ന്റെ ലോഗോ പ്രകാശനം ചെയ്തു

ജെ പി എം ആർട്സ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാഷണൽ ലെവൽ ടെക് ഫെസ്റ്റ് ഫെൻസ്റ്റർ 2022 ന്റെ ലോഗോ പ്രകാശനം ഒക്ടോബർ 25 ന് കോളേജിൽ നടത്തപെട്ടു. ഫെൻസ്റ്റർ ഫെസ്റ്റിന്റെ ആറാം എഡിഷൻ ആണ് ഈ വർഷം നടത്തപെടുന്നത്. ഡിസംബർ 5,6 തീയതികളിലാണ് ഫെസ്റ്റ് നടക്കുന്നത്.

ഹയർസെക്കൻഡറി സ്‌കൂളുകൾ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, ഇന്ത്യയിലെ വിവിധ സർവ്വകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണിത്.

ഫെസ്റ്റിന്റെ ഭാഗമായി ഐടി ക്വിസ്, കോഡിംഗ്, വെബ് ഡിസൈനിംഗ്, ഗെയിമിംഗ്, ട്രഷർ ഹണ്ട്, ഫുട്ബോൾ.. തുടങ്ങി വിവിധ മത്സര ഇനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോളേജിൽ നടന്ന ലോഗോ പ്രകാശന പരിപാടികൾക്ക് പ്രിൻസിപ്പൽ Dr. സാബു അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് CST,ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ,ഡിപ്പാർട്മെന്റ് മേധാവി സോബിൻ മാത്യു, പ്രോഗ്രാം കോർഡിനേറ്റർ പ്രബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button