Academics

ആറാം സെമസ്റ്റർ ബിബിഎ പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ജെപിഎം

എംജി സർവകലാശാല ആറാം സെമസ്റ്റർ ബിബിഎ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് ജെപിഎം.

▪️ കോഴ്സിന്റെ മുഴുവൻ ഫലം പുറത്തുവന്നപ്പോൾ യൂണിവേഴ്‌സിറ്റി തലത്തിൽ എട്ടാം റാങ്ക് (ആരതി രാജേന്ദ്രൻ), രണ്ട് A+ ഗ്രേഡുകൾ, മൂന്ന് A ഗ്രേഡുകൾ എന്നിവ ബിബിഎ സ്വന്തമാക്കി.

▪️ആറാം സെമസ്റ്ററിൽ എട്ട് A+ ഗ്രേഡുകൾ
കൂടാതെ ഇരുപത്തിയൊമ്പത് A ഗ്രേഡുകളും നേടാൻ സാധിച്ചത് മികവിന്റെ തെളിവായി.

ഇടമുറിയാതെ നടത്തിയ ഓൺലൈൻ ക്ലാസ്സുകൾ, തുടർച്ചയായുള്ള റിവിഷനുകൾ, സെൽ ടു എക്സൽ , റെമഡിയൽ സെഷനുകൾ, മുൻ ചോദ്യപേപ്പർ വിശകലനം, തുടങ്ങി മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സർവകലാശാല പരീക്ഷയിൽ മികച്ച വിജയം നേടുന്നതിന് ബിബിഎ വിദ്യാർത്ഥികളെ സഹായിച്ചു.

യൂണിവേഴ്സിറ്റി തലത്തിലും കോളേജ് തലത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും കോളേജ് മാനേജർ റവ. ഫാ. അബ്രഹാം പാനിക്കുളങ്കര സി.എസ്. ടി,
പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്കുട്ടി,
വൈസ് പ്രിൻസിപ്പൽ റവ. ഡോ. ടോണി ആടുകുഴിയിൽ സി.എസ്.ടി., ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി.എസ്.ടി. , ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രിയ കെ തുടങ്ങിയവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button