ജെ.പി.എം. കോളേജിൽ തൊഴിൽ മേള നടത്തപ്പെട്ടു.
ജെ.പി.എം. ആർട്സ് & സയൻസ് കോളേജിൽ പ്ലേസ്മെൻ്റ് സെല്ലിൻ്റെയും ഡി സോഫ്റ്റ് സൊല്യൂഷൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 10 ശനിയാഴ്ച്ച തൊഴിൽ മേള സംഘടിപ്പിച്ചു. ഈസ്റ്റേൺ, എൽ ഐ സി, മുത്തൂറ്റ് ഫിനാൻസ്, ഐസിഐസിഐ, ഇസാഫ് തുടങ്ങിയ മുപ്പതോളം കമ്പനികളുടെ മൂന്നുറിലധികം തൊഴിൽ അവസരങ്ങൾ ഉണ്ടായിരുന്ന ഈ തൊഴിൽ മേളയിൽ നാനൂറിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
ഉദ്യോഗാർത്ഥികൾക്ക് വിവിധ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുകയും അവ നേടികൊടുക്കുകയുമായിരുന്നു ഈ തൊഴിൽ മേളയുടെ ലക്ഷ്യം.
കോളേജ് മാനേജർ റവ. ഫാ എബ്രഹാം പാനിക്കുളങ്ങര അധ്യക്ഷനായിരുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോൺസൻ വി,വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് C.S.T, ഡി സോഫ്റ്റ് കോർഡിനേറ്റർ നീതു സജീവ്,കോളേജ് പ്ലേസ്മെന്റ് കോർഡിനേറ്റർസ് ബിന്റോ കുര്യൻ, ആശിഷ് ജോർജ് എന്നിവർ സംസാരിച്ചു…