ലോകസോഷ്യൽവർക്ക് ദിനത്തോടനുബന്ധിച്ച് പഠനക്കളരി സംഘടിപ്പിച്ചു.
കാഞ്ചിയാർ: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽവർക്ക് രണ്ടാംവർഷ വിദ്യാർത്ഥികൾ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി കൗമാരവിദ്യാർത്ഥികൾക്ക് വ്യക്തിത്വവികസന പഠനക്കളരി നടത്തി.
ലോകസോഷ്യൽവർക്ക് ദിനത്തോടനുബന്ധിച്ചാണ്
‘സിഗ്നേച്ചർ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്
കൗമാരക്കാർ നേരിടുന്ന പ്രതിസന്ധികൾ, വെല്ലുവിളികൾ അവയെ പ്രതിരോധിക്കുവാനുള്ള നടപടികൾ, പരിസ്ഥിതി സംരക്ഷണവും അതിന്റെ ആവശ്യകതയും തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി മാർച്ച് 9-നായിരുന്നു കാഞ്ചിയാർ സെന്റ്. മേരീസ് യു. പി. സ്കൂളിലെ കുട്ടികൾക്കു വേണ്ടി പഠനക്കളരി നടത്തിയത്.
സീനിയർ അസിസ്റ്റന്റ് ശ്രീ. ജോസുകുട്ടി ജോസഫ് അധ്യക്ഷനായിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പാൾ റവ. ഫാ. പ്രിൻസ് ചക്കാലയിൽ സി. എസ്. ടി. ‘സിഗ്നേച്ചറി’ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സോഷ്യൽവകുപ്പു വിഭാഗം മേധാവി ശ്രീമതി. രേഷ്മ എലിസബത്ത് ചെറിയാൻ, സ്റ്റാഫ് കോ-ഓർഡിനേറ്റർ മനു ടി. ഫ്രാൻസിസ് എന്നിവർ ആശംസകൾ നേർന്നു.വിദ്യാർത്ഥി കോ-ഓർഡിനേറ്ററുമ്മാരായ ജോബിൻ ബിജു സ്വാഗതവും സലിറ്റ ജേക്കബ് നന്ദിയുമർപ്പിച്ചു.