Co-academicDaily News

ജെ. പി. എം. കോളേജിൽ ത്രിദിനനാടകക്കളരി സംഘടിപ്പിച്ചു.

കാഞ്ചിയാർ: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽവർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ത്രിദിനനാടകക്കളരി സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുടെ സർഗാത്മകതയും അഭിനയപാടവവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡിസംബർ 16-ാം തീയതി മുതൽ 18-ാം തീയതിവരെയായിരുന്നു പരിപാടികൾ .

കോളേജ് മാനേജർ റവ. ഫാ. എബ്രാഹം പാനികുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ റവ. ഫാ. പ്രിൻസ് ചക്കാലയിൽ സി. എസ്. ടി. ഉദ്ഘാടനം നിർവ്വഹിച്ചു.

തിയേറ്റർ പരിശീലകനും സാമൂഹികപ്രവർത്തകനുമായ ശ്രീ. ഒ. വി. ഷൈനോജും സംഘവും പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button