Daily News

സ്റ്റാറ്റസിലല്ല, പച്ചമണ്ണിൽ ചവിട്ടി പരിസ്ഥിതി ദിനമാചരിച്ച് ജെ പി എം.

തലമുറകളിൽ നിന്നേറ്റുവാങ്ങി പച്ചമരത്തണൽ

സാനിയ സെബാസ്റ്റ്യൻ

ബി എ ഒന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥികൾ ” നിനക്കായ്” എന്ന പേരിൽ തയ്യാറാക്കിയ വീഡിയോ പ്രസിദ്ധീകരിച്ചു. അമ്മയാകുന്ന ഭൂമിയ്ക്ക് ഒരു കൊച്ചു തൈ സമ്മാനമായി നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം പ്രകൃതിയാണ്. പ്രകൃതിയെ വരുംതലമുറയ്ക്കായി നിലനിർത്താൻ നാം ബാധ്യസ്ഥരാണ്.എല്ലാവർക്കും ഒരു മാതൃകയെന്നോണം വിദ്യാർത്ഥികൾ അവർ കഴിഞ്ഞ വർഷം നട്ട തൈ പരിപാലിച്ചും , പഴയതലമുറയിൽ നിന്ന് മരത്തൈകൾ ഏറ്റു വാങ്ങിയും ലോക പരിസ്ഥിതി ദിനം ആചരിച്ചു.

ക്ലാസ്സ് അദ്ധ്യാപകൻ ബിനീഷ് സാറിന്റെ നേത്യത്വത്തിൽ സാനിയ സെബാസ്റ്റ്യൻ, അശ്വതി എസ്., അനന്തു ബിജു, അശ്വിൻ എം.എസ്, എൽദോ ബൈജു എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കൊമേഴ്സ്

ഒന്നാം വർഷ ബി. കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ (2020-23) വിദ്യാർർത്ഥികൾ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ വീഡിയോ തയ്യാറാക്കുകയും അത് പ്രകാശനം ചെയ്യുകയുമുണ്ടായി. അതോടൊപ്പം വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നടുകയും ചെയ്തു.

കമ്പ്യൂട്ടർ സയൻസ്

“മരം ഒരു വരം “
അപർണ ബിജു

ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥികൾ “ഗ്രീനിംഗ് മദർലാൻഡ്” എന്ന പേരിൽ ഒരു കാർട്ടൂൺ മേക്കിങ് കോമ്പറ്റിഷൻ നടത്തി. പ്രകൃതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്, എന്ന സന്ദേശം എല്ലാ വിദ്യാർഥികളിലേക്കും എത്തിക്കാൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു.

ക്ലാസ്സ്‌ അദ്ധ്യാപിക അഞ്ചു മിസിന്റെ നേതൃത്വത്തിൽ ഷാനു മോൾ വി. ജെ, ജോസക്കുട്ടി ജോസഫ്, അപർണ ബിജു എന്നിവർ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ഫസ്റ്റ് ഇയർ ബി. കോം ഫിനാൻസ് ആൻഡ് ടാക്സേഷനിലെ സാന്ദ്ര ഷിബു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഫൈനൽ ഇയർ ബി. എ ഇംഗ്ലീഷിലെ അലീന എം. എസ് രണ്ടാം സ്ഥാനവും, ഫസ്റ്റ് ഇയർ ബി. കോം ഫിനാൻസ് ആൻഡ് ടാക്സേഷനിലെ അൽഫോൻസ് മരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ടൂറിസം

ഒന്നാം വർഷ BTTM വിദ്യാർഥികൾ ടൂറിസം ക്ലബ് ആയ “ഗ്രീൻ ജെൻ ” ന്റെ ആഭിമുഖ്യത്തിൽ “Environ 2021” എന്ന പേരിൽ ഒരു ബോധവൽക്കരണ വീഡിയോ പ്രകാശനം ചെയ്തു.

“പരിസ്ഥിതിയുടെ പുനസ്‌ഥാപിക്കൽ ” എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.അതുകൊണ്ട്തന്നെ നശിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്‌ഥയെ പുനസ്‌ഥാപിക്കാൻ കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടും, പ്ലാസ്റ്റിക് കുപ്പികൾ, ബാഗുകൾ തുടങ്ങിയവ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിച്ചും മറ്റുള്ളവർക്ക് മാതൃകയായി.

ടൂറിസം വിഭാഗം മേധാവി അഭിനന്ദ് സി സും, മാറ്റാധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

നാഷണൽ സർവ്വീസ് സ്കീമിലെ വോളണ്ടിയേഴ്സും മരത്തൈകൾ നട്ടു കൊണ്ടും ബോധവത്ക്കരണ വീഡിയോകൾ തയ്യാറാക്കിയും പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി ദിനം അർത്ഥപൂർണമായി ആചരിച്ച വിദ്യാർത്ഥികളേയും നേതൃത്വം നൽകിയ അദ്ധ്യാപകരെയും കോളേജ് പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്ജുകുട്ടി അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button