Co-academicDaily News

ഇൻഡക്ഷൻക്യാമ്പ് സംഘടിപ്പിച്ചു.

ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽവർക്ക്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ എം. എസ്. ഡബ്ലിയു. വിദ്യാർത്ഥികൾക്കായ് രാജാക്കാട് സാൻജോ കോളേജിൽ ജൂലൈ 22-ന് ഇൻഡക്ഷൻക്യാമ്പ് സംഘടിപ്പിച്ചു.

സാൻജോ കോളേജ് പ്രിൻസിപ്പാൾ ഫാദർ. ഡോ. ജിജോ ജെയിംസ് ഇണ്ടിപ്പറമ്പിൽ സി. എസ്. ടി. ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ സോഷ്യൽവർക്ക്‌ വിഭാഗം മേധാവി രേഷ്മ എലിസബത്ത് ചെറിയാൻ അധ്യക്ഷനായിരുന്നു.ക്യാമ്പ് കോ-ഓർഡിനേറ്റർ വിഘ്നേശ് കെ. എസ്. സ്വാഗതമാശംസിക്കുകയും വിദ്യാർത്ഥി കോ-ഓർഡിനേറ്റർ ആൽഫിൻ ജോസഫ് നന്ദിയർപ്പിക്കുകയും ചെയ്തു.

വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തുന്നതിനും ലക്ഷ്യംവച്ചുകൊണ്ടാണ്
ക്യാമ്പ് നടത്തപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button