Daily News
ജെ.പി.എം. ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സംസാരിക്കുന്നു.
ലബ്ബക്കട: ജെ.പി.എം. ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജ് ഐ.ക്യൂ.എ.സി.യു.ടെയും ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും സംയുക്താഭിമുഖ്യത്തി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോണ്‍ഫ്ളക്സ് ഓഫ് ഹൈ ഫ്ളൈയേര്‍സിന്‍റെ ഭാഗമായി വി-ഗാര്‍ഡ് ഗ്രൂപ്പിന്‍റെ ഡയറക്ടറും വ്യവസായ പ്രമുഖനും എഴുത്തുകാരനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഭാഷണം നടത്തുന്നു. പ്രതികൂലസാഹചര്യങ്ങളെ മറികടന്ന് എങ്ങനെ ജീവിതവിജയം നേടാമെന്ന് സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം സംസാരിക്കും
സംരംഭകത്വവുമായി ബന്ധപ്പെട്ട് കൊച്ചൗസേപ്പുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. ഫെബ്രുവരി 24 ന് നടക്കുന്ന പരിപാടിയി മാനേജര്‍ ഫാ. എബ്രാഹം പാനികുളങ്ങര CST, പ്രിന്‍സിപ്പാള്‍ ഡോ: വി.വി. ജോര്‍ജ്കുട്ടി, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ലിറ്റോ കൂലിപ്പറമ്പിൽ CST ,അഭിനന്ദ് സി.എസ്. മുതലായവര്‍ പങ്കെടുക്കും.