Co-academic
ഹാഷ് ടാഗ് ക്യാംപയിൻ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര ഗാർഹിക പീഢന നിരോധന നിയമവുമായി ബന്ധപ്പെട്ട് നവംബർ ഇരുപത്തിയഞ്ചാം തിയതി ജെപിഎം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വുമൺ ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖത്തിൽ ഹാഷ് ടാഗ് ക്യാംപയിൻ സംഘടിപ്പിച്ചു
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുളള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായുള്ള ഓറഞ്ച് ദി വേൾഡ് ക്യാംപയിന്റെ ഭാഗമായി “നോ എസ്ക്യൂസ് ഫോർ ഡൊമെസ്റ്റിക് വൈലെൻസ്”എന്ന വിഷയത്തെ ആസ്പദമാക്കി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒപ്പ് ശേഖരണവും അതേ തുടർന്ന് ഫ്ളാഷ് മോബും സംഘടിപ്പിച്ചു.
കോളേജ് വുമൺ ഡെവലപ്‌മെന്റ് സെൽ മേധാവി ശ്രീമതി സിൽജ പി ഡി പരിപാടികൾക്ക് നേതൃത്വം നൽകി.