Co-academic
ബോധവത്കരണ ക്ലാസ്സ് നടത്തി..
ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബി. എസ്. ഡബ്ല്യു ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കുമളി സഹ്യജ്യോതി ആർട്‌സ് ആൻഡ് സയൻസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സി. ഷിൻസി കെ യു ക്ലാസ്സ് നയിച്ചു. സ്റ്റാഫ് കോർഡിനേറ്റർ മിസ്റ്റർ ആല്‍ബിൻ ജോസ് സ്വാഗതം ആശംസിച്ചുകൊണ്ട് ക്ലാസ്സിനു തുടക്കം കുറിച്ചു.. സോഷ്യൽ വർക്ക് വിഭാഗം മേധാവി കുമാരി ശ്രീലക്ഷ്മി ഷൈലജൻ പരിപാടികള്‍ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി സലീറ്റ ജേക്കബ് നന്ദി രേഖപ്പെടുത്തി. മൂന്നു മണിയോടുകൂടി ക്ലാസ്സ് അവസാനിച്ചു..