Career
പ്ലേസ്മെന്റ് നേടി

ജെ.പി.എം കോളേജിൽ 2021-22 അധ്യയനവർഷത്തെ ആദ്യത്തെ പ്ലേസ്മെന്റ് ബി.സി.എ മൂന്നാംവർഷ വിദ്യാർത്ഥി അജിത് .കെ .മധു കരസ്ഥമാക്കി.

ജെ.പി.എം കോളേജിലെ പ്ലേസ്മെന്റ് സെൽ ഡ്രൈവിൽ പങ്കെടുത്ത മൾട്ടിനാഷണൽ കമ്പനി ‘Deloitte’- ആണ് പ്രതിവർഷം 382000 രൂപ ശമ്പളത്തിൽ അജിത്തിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
തന്റെ എക്കാലത്തെയും സ്വപ്നമായ ഐടി മേഖലയിൽ ജോലി ചെയ്യാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മാനേജുമെന്റിനും അധ്യാപകർക്കും നന്ദിയർപ്പിക്കുന്നുവെന്നും അജിത് പറഞ്ഞു.
പ്ലേസ്മെന്റ് ഓഫീസർ ശ്രീ. സുനിൽ തോമസിന്റെ നേതൃത്വത്തിലാണ് ഡ്രൈവ് സംഘടിപ്പിച്ചത്.