Daily News
പ്രഭാഷണം സംഘടിപ്പിച്ചു
ജെ.പി.എം കോളേജിലെ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഇരുപത്തിനാല് വെളളിയാഴ്ച ‘മലയാള കവിത ചരിത്രത്തിലൂടെ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.
കവിയും നിരൂപകനും അധ്യാപകനുമായ ഡി. യേശുദാസ് പ്രഭാഷണം നടത്തി.
നമ്മൾ ഒരു ജനതയായി മാറുന്നത് ഭാഷയിലൂടെയാണ്.
ഒരു ജനതയ്ക്ക് പ്രധാനപ്പെട്ടത് ഭാഷയാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്യസമരം ആരംഭിക്കുന്നതിനു മുമ്പുള്ള എഴുത്തുകളിൽ വന്നിട്ടുള്ള മാറ്റങ്ങളെപ്പറ്റി കവി സംസാരിച്ചു.
കവിതകൾക്ക് മുമ്പ് നാടൻ പാട്ടുകളായിരുന്നെന്നും 1200 വർഷത്തിലധികം പഴക്കം കവിതകൾക്ക് ഉണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കോളേജ് വൈസ് പ്രിൻസിപ്പാൾ റവ.ഡോ. ടോണി ആടുകുഴിയിൽ മുഖ്യസന്ദേശം നൽകിയ പരിപാടിയിൽ ക്ലബ്ബ് കൺവീനർ റോബിൻ എഴുത്തുപുര സ്വാഗതമാശംസിക്കുകയും വിദ്യാർത്ഥി കോ -ഓർഡിനേറ്റർ അനഘ ബിജു നന്ദിയർപ്പിക്കുകയും ചെയ്തു.