Daily News

NSS ദിനചാരണവും മുടി ദാനവും

ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ NSS ദിനം ആചരിച്ചു.

വൈസ് പ്രിൻസിപ്പൽ റവ.ഡോ.ടോണി ആടുകുഴിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. വി. ജോർജ്കുട്ടി ദിനാചാരണം ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ റവ.ഫാ. ജോബിൻ പേണാട്ടുകുന്നേൽ ആശംസകൾ നേർന്നു.

തുടർന്ന് ‘Youth and Social Commitment’ എന്ന വിഷയത്തിൽ ശ്രീമതി നിഷ ജോസ് കെ മാണി വെബിനാർ നയിച്ചു. രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിൽ യുവാക്കളിലെ സാമൂഹിക പ്രതിബദ്ധത എങ്ങനെ വളർത്തിയെടുക്കാം എന്നതിനെ കുറിച്ച് ശ്രീമതി നിഷ ജോസ് കെ മാണി കുട്ടികളോട് സംസാരിച്ചു.

ദിശാ ബോധമുള്ള യുവജനങ്ങൾ രാഷ്ട്രത്തിനു മുതൽക്കൂട്ടാണെന്നും സമൂഹത്തെ സേവിക്കാനുള്ള മനോഭാവം യുവജനങ്ങൾക്ക് ഉണ്ടായാൽ അത് ലോകത്ത് പല മാറ്റങ്ങളും സൃഷ്ടിക്കാൻ പറ്റുമെന്നും അവർ പറഞ്ഞു.

എപ്പോളും സന്തോഷമുള്ളവരായി ഇരിക്കാനും നെഗറ്റീവ് ചിന്താഗതികൾ ഒഴിവാക്കാനും ഓരോരുത്തർക്കും പറ്റുന്ന സഹായങ്ങൾ സമൂഹത്തിനു നല്കാനും ആഹ്വാനം ചെയ്യുന്നതിനോടൊപ്പം മുടി ദാനം ചെയ്യുന്നതിനെ കുറിച്ചുള്ള വിദ്യാർത്ഥികളുടെ സംശയങ്ങൾ ശ്രീമതി നിഷ ദൂരീകരിക്കുകയും ചെയ്തു.

തുടർന്ന് മുടിദാനം പ്രോഗ്രാം നടത്തി. ക്യാൻസർ രോഗികൾക്ക് വിഗ്ഗ് തയ്യാറാക്കുന്നതിനായി NSS യൂണിറ്റ് സർഗ്ഗക്ഷേത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ പത്ത് വിദ്യാർഥിനികൾ മുടി സംഭാവന ചെയ്തു അനീറ്റാ അലക്സ്‌, അമല സജി, ക്രിസ്റ്റീന ബിനോയ്‌, അമലിയ എലിസബത്ത് സേവിയർ, യമുന ബാബു, മരിയ ആന്റണി, സാന്ദ്ര സന്തോഷ്‌, സോന സോജൻ, സുബി ജോസ്, മേഘ ജയ്മോൻ എന്നിവരാണ് തലമുടി സംഭാവന ചെയ്തത്.

പരിപാടികൾക്ക് NSS പ്രോഗ്രാം ഓഫീസർമാരായ നിതിൻ അമൽ ആന്റണി, ടിജി ടോം, അഖില ട്രീസ സിറിയക്, സുനിൽ തോമസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button