ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ത്രിദിന അധ്യാപക വിഭാഗ വികസന പരിപാടി സെപ്റ്റംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ ഓൺലൈൻ ആയി നടന്നു.
സെപ്റ്റംബർ ആറിന് ഉച്ചകഴിഞ്ഞ് 1:30 ന് ആരംഭിച്ച പരിപാടി കോളേജ് മാനേജർ റവ. ഫാ. അബ്രഹാം പാനിക്കുളങ്കര ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്ജുകുട്ടി അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ കോളേജ് ബർസാർ റവ. ഫാ. ജോബിൻ പേണാട്ടുകുന്നേൽ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ടോണി ആടുകുഴിയിൽ എന്നിവരും സന്നിഹിരായിരുന്നു.
Teaching and Mentoring During Covid 19 എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അജേഷ് പി ജോസഫ് ക്ലാസുകൾ നയിച്ചു.
ആദ്യ ദിന ക്ലാസ്സുകൾ എങ്ങനെ ഒരു അധ്യാപകൻ തന്റെ മെൻറ്ററിങ് ഡയറി തയ്യാറാക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയും, രണ്ടാം ദിനത്തിൽ എങ്ങനെ ഒരു അധ്യാപകൻ തന്റെ വിഷയത്തിൽ ഒരു കോഴ്സ് പ്ലാൻ തയ്യാറാക്കാം എന്നും വിവരിച്ചു.
മൂന്നാം ദിനത്തിൽ Outcome based education and assurance of learning എന്നീ മേഖലകളിൽ നിലനിൽക്കുന്ന ഓൺലൈൻ സാധ്യതകളെ പരിചയപ്പെടുത്തി.
കോളേജിലെ മുഴുവൻ അധ്യാപകരും പങ്കെടുത്ത പരിശീലന പരിപാടി സെപ്റ്റംബർ എട്ടിന് സമാപിച്ചു.