Co-academic

ജെ.പി.എം ഓർമ്മകളുടെ മൺസൂൺ മഴയിൽ;ഫാ.ജോബി വെള്ളപ്ലാക്കൽ

2018- 2020 വർഷങ്ങളിൽ ജെ.പി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജറായിരുന്ന ഫാ.ജോബി വെള്ളപ്പാക്കൽ ജെ പി എം സ്മരണകൾ പങ്കു വയ്ക്കുന്നു.

കലാലയം ഓർമ്മകളുടെ മഴ പെയ്തു നിറഞ്ഞു നിൽക്കുന്ന ഇലച്ചാർത്തുള്ള ഒരു പൂമരമാണ് .

ഹൈറേഞ്ചിന്റെ അക്ഷരവെളിച്ചമായി ജെ പി എം . കോളേജ് മഴവിൽ ശോഭയോടെ പ്രകാശിക്കുന്നു.

കഴിഞ്ഞ നാളുകളിൽ ഈ അക്ഷരമുറ്റത്തിന്റെ ഭാഗമാകുവാൻ ഭാഗ്യം ലഭിച്ചതിൽ ഞാനും അഭിമാനിക്കുന്നു.

നിറയെ നന്മമരങ്ങളുള്ള ഒരിടമാണിത്… സ്നേഹത്തിൻറെ കരുതലിൻറെ പ്രോത്സാഹനത്തിന്റെ സമഭാവനയുടെ നന്മ മരങ്ങളുള്ള ഒരിടം ….

ഏത് വെയിലിലും വാടാതെ …. ഏത് കൊടുങ്കാറ്റിലും കടപുഴ കാതെ ….. ഒരു പടുകൂറ്റൻ തണൽമരമായി ഇത് ഇനിയും വളരട്ടെ . അനേകം പക്ഷികൾക്ക് ഇനിയും ഈ വൃക്ഷം അഭയമാകട്ടെ തണല് നൽകട്ടെ .

ആശംസകളോടെ….

ഫാ. ജോബി വെള്ളപ്ലാക്കൽ സി.എസ്.ടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button