മെയ് 3 ‘ ലോക മാധ്യമ സ്വാതന്ത്ര്യ ദിനം’
*ചരിത്രം:
1993 ൽ യുനെസ്കോയുടെ മുൻപിൽ ലോക മാധ്യമ ദിനം എന്ന ആശയം ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുകയും തുടർന്ന് വിൻഡ്ഹോക്ക് പ്രഖ്യാപനത്തിന്റെ വാർഷികദിനത്തിൽ ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
*കാലികം:
മാധ്യമങ്ങൾ ഇല്ലാത്ത ഒരു ദിവസം പോലും സങ്കൽപ്പിക്കാൻ കഴിയാത്ത ഈ കാലത്ത് പുതിയ ആശയങ്ങൾ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാ നും,നിർഭയം പ്രതികരിക്കാനും, അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും, വ്യക്തത യാർന്നതും കൃത്യവുമായ വാർത്തകൾ ജനങ്ങളി ലേക്ക് ചൂടോടെ എത്തിക്കാനും മാധ്യമങ്ങൾക്ക് സാധിക്കുന്നു. അതിനാൽ തന്നെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണങ്ങളും ഈ കാലത്ത് കൂടിവരുന്നു. മാധ്യമ ത്തിന്റെയും മാധ്യമപ്രവർത്തകരുടെയും പ്രാധാന്യവും, അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും ലോകത്തിനു മുൻപിൽ തുറന്നുവയ്ക്കാൻ ഇൗ ദിവസം സഹായിക്കുന്നു.
*ദർശനം:
ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിൻറെ ആപ്തവാക്യം ആയി ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്
‘വിവരങ്ങൾ പൊതുനന്മയ്ക്കായി’എന്നതാണ്
എല്ലാവരുടെയും സുരക്ഷ ഒരു സ്വാതന്ത്ര പ്രസ്സിലാണ്
_തോമസ് ജെഫേഴ്സൺ
Author : Ranimol Varghese.