ഏപ്രിൽ 25 ;ലോക മലേറിയ ദിനം
Author: അമൽ അഗസ്റ്റിൻ
ഇന്നലെ
2007മുതലാണ് ഏപ്രിൽ 25 ലോക മലേറിയ ദിനമായി ആചരിക്കാൻ WHOതീരുമാനിച്ചത്
“ലോകമെമ്പാടും മലേറിയ അവബോധം സൃഷ്ടിക്കുക” എന്നതാണ് ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്, ഏറെ പഴക്കമുള്ളതും ഇന്നും ലോകത്തെ ഭയപ്പെടുത്തുന്നതുമായ രോഗമാണ് മലേറിയ.
ചില ചരിത്രങ്ങൾ
ബി സി 2500ൽ
ചൈനയിൽ മലേറിയ ബാധ ഉണ്ടായതായി ചരിത്രം പറയുന്നു. മലേറിയ ബാധയെ റോമൻ സാമ്രാജ്യത്തിന്റെ പതനകാരണങ്ങളിലൊന്നായി
ചില ചരിത്രകാരന്മാർ പറയുന്നു.
സൂക്ഷ്മജീവികളായ പ്രോട്ടിസ്റ്റകളിലെ പ്ളാസ്മോടിയം ജനുസ്സിൽ പെട്ട രോഗാണുക്കളായ,p.falciporum,p.ovale,p.malariae എന്നിവയാണ് അവ. ഇവയെ ലോകമെമ്പാടും പരത്തുന്നത് അനോഫിലിസ് കൊതുകുകളാണ്.
മധ്യകാല ഇറ്റാലിയൻ ഭാഷയിൽ ചീത്ത വായു എന്നർത്ഥം വരുന്ന”mala aria”
എന്നീ വാക്കുകളിൽ നിന്നാണ് മലേറിയ എന്ന വാക്കിന്റെ ഉത്ഭവം. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് ഈ രോഗം അധികം കാണപ്പെടുന്നത്. WHO യുടെ കണക്ക് പ്രകാരം 2010 ൽ മാത്രം 21.6കോടി ജനങ്ങൾക്ക് മലേറിയ ബാധിക്കുകയും അവരിൽ ആറരലക്ഷം പേർ മരിക്കുകയും ചെയ്തു. അതിൽ ഏറെയും കുഞ്ഞുങ്ങളായിരുന്നു…
ഇന്ത്യയിലെ 58 ഇനം അനോഫിലിസ് കൊതുകുകളിൽ ഒൻപതിനം മലേറിയ പരത്തുന്നവയാണ്.
1906ൽ നാഗം അയ്യർ എഴുതിയ ‘ട്രാവൻകൂർ മാനുവൽ’ൽ കേരളത്തിലെ മലയോര മേഖലയിൽ മലേറിയ ബാധയുണ്ടായതായി പറഞ്ഞിട്ടുണ്ട്. 1935-36ൽ നെയ്യാറ്റിൻകരയിൽ 50000 പേരും 1945-46ൽ 2000 പേരും മലേറിയ ബാധയെത്തുടർന്ന് മരണപ്പെട്ടു.
അലക്സാണ്ടർ ദി ഗ്രേറ്റ്, ചെഖിസ് ഖാൻ എന്നിവർ മലേറിയ ബാധിച്ചാണ് മരിച്ചത് എന്ന് പറയപ്പെടുന്നു.
അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത് എന്ന് 1897ൽ ഇൻഡ്യയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ റൊണാൾഡ് റോസ് തെളിയിച്ചു. മലേറിയയെ കുറിച്ചുള്ള ഈ കണ്ടെത്തലിന് അദ്ദേഹത്തിന്
1902ലെ നോബൽ സമ്മാനം ലഭിച്ചു.
പോംവഴി
മലേറിയക്കെതിരായ വാക്സിൻ ലഭ്യമാണ് എങ്കിലും
കൊതുകു നശീകരണമാണ് ഏറ്റവും ഫലപ്രദമായ മാർഗം,
ആദ്യകാലങ്ങളിൽ ഡി.ഡി. റ്റിയും ക്വയിന എന്ന ഔഷധവും ആയിരുന്നു ഉപയോഗിച്ചിരുന്നത്.
1930കളിൽ ലോകമെമ്പാടും മലേറിയ എത്തി, അമേരിക്കയിൽമാത്രം 1,50,000 ആളുകൾ പ്രതിവർഷം മരണപ്പെട്ടു. കൊതുകു നശീകരണമാണ് പോംവഴി എന്ന് മനസിലാക്കിയ ശാസ്ത്രജ്ഞർ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1939ൽ
D.D.T രംഗത്ത് വന്നു ശേഷം പകർച്ചവ്യാധി പ്രതിരോധം ശക്തമായി. മരണനിരക്കും കുറഞ്ഞു. എന്നാൽ അതിന് കൊടുത്ത വില വളരെ വലുതായിരുന്നു എന്നതിന് ചരിത്രം തെളിവ്.
രണ്ടാം ലോക മഹാ യുദ്ധത്തിൽ മാത്രം 5 ലക്ഷം അമേരിക്കൻ സൈനികർക്ക്മലേറിയ ബാധിക്കുകയും 60000 പേർ മരിക്കുകയും ചെയ്തു.
ഭീകരമായ ഒരു സാക്ഷ്യം എന്തെന്നാൽ 19 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ മലേറിയ മൂലം മരിച്ചവരുടെ എണ്ണം യുദ്ധം മൂലം ബ്രിട്ടനിലാകെ കൊല്ലപ്പെട്ടവരുടെ ഇരട്ടിയായിരുന്നു.🥼
ഇന്ന്
പരിസരശുചിത്വപാലനമാണ് ഏറ്റവും നല്ല പ്രതിവിധി.🥼
ശുചിത്വകേരള മിഷൻ, സ്വഛഭാരത് അഭിയാൻ എന്നിവ ഒരു പരിധി വരെ നമ്മെ സഹായിച്ചിട്ടുണ്ട്.
ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, ക്ഷീണം, ഛർദ്ദി, എന്നിവയൊക്കെ മലേറിയയുടെ ലക്ഷമാണ്.
ശരീരത്തിൽ കടക്കുന്ന രോഗാണുക്കൾ കരളിലെത്തുകയും അവിടെ വളരുകയും ചെയ്യും അതിനാൽ രോഗിയുടെ ശരീരം മഞ്ഞ നിറം ആവുകയും ചെയ്യും.
നാളെ
ലോകത്തെ ഭയപ്പെടുത്തുന്ന പല രോഗങ്ങളും, പുതിയ രോഗങ്ങളും വന്നിട്ടുണ്ടെന്നാലും മലേറിയ ഒരു പേടി സ്വപ്നമായി അവശേഷിക്കുന്നു…..