Academics

ഏപ്രിൽ 24 ദേശീയ പഞ്ചായത്ത്‌ രാജ് ദിനം

Author : ഷരോൺ ബെന്നി

ഇന്നലെ

  • ഭാരതത്തിലെ ഗ്രാമീണ അധികാര വികേന്ദ്രികരണ സംവിധാനമാണ് പഞ്ചായത്ത്‌ രാജ്.
  • ബൽവന്ത് റായ് മേത്ത കമ്മറ്റിയിൽ സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിൽ പഞ്ചായത്ത്‌ രാജ് പദ്ധതി ആവിഷ്കരിച്ചു.
  • 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ആദ്യമായി പഞ്ചായത്ത്‌ രാജ് ഇന്ത്യയിൽ നിലവിൽ വന്നു.
  • 1960 ജനുവരി 18-ന് എറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത്‌ രാജ് ഭരണസംവിധാനം ജവഹർലാൽ നെഹ്‌റു ഉദ്ഘാടനം ചെയ്തു.
  • 1992-ൽ എഴുപത്തിമൂന്നാം (73) ഭരണഘടനാ ഭേതഗതി പ്രകാരമാണ് പഞ്ചായത്ത്‌ രാജ് സമിതി ഇന്ത്യയിൽ നിലകൊള്ളുന്നത്.

ഇന്ന്

  • ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭിക്കുന്നു.
  • സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കും അവരുടേതായ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നു.
  • അധികാര വികേന്ദ്രീകരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു.
  • ത്രിതല പഞ്ചായത്ത്‌ സംവിധാനം നിലവിൽ വന്നു.
  • അഞ്ചു വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ലഭിച്ചു.

നാളെ

“വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്” എന്ന തത്ത്വം പ്രായോഗവൽക്കരിക്കുകയാണ് തദേശ ഭരണ സ്ഥാപനങ്ങളുടെ പ്രഥമ ലക്‌ഷ്യം.

ഏപ്രിൽ 24 മറ്റു പ്രത്യേകതകൾ :

• അന്താരാഷ്ട്ര ബഹുമുഖ നയതന്ത്ര സമാധാന ദിനം
• ദേശീയ മാനവ ഏകതാദിനം

Related Articles

Leave a Reply

Your email address will not be published.

Back to top button