Academics

അവസാനവർഷ ബിരുദ വിദ്യാർഥികൾക്കായി ബിരുദപഠനത്തിന് ശേഷമുള്ള പഠനജോലി സാധ്യതകളെ സംബന്ധിച്ചുള്ള പരിശീലന പരിപാടി 23/04/ 2021 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു

ലബ്ബക്കട ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെയും കോട്ടയം ഗിരിദീപം ബിസിനസ് സ്കൂളിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർഥികൾക്കായി ബിരുദപഠനത്തിന് ശേഷമുള്ള പഠനജോലി സാധ്യതകളെ സംബന്ധിച്ചുള്ള പരിശീലന പരിപാടി 23/04/ 2021 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. പരിശീലന പരിപാടിക്ക് ഗിരിദീപം ബിസിനസ് സ്കൂൾ ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് ഓഫീസർ വിഷ്ണു ലോണ ജേക്കബ് നേതൃത്വം നൽകി. പരിശീലന പരിപാടിയിൽ ബിരുദപഠനത്തിന് ശേഷമുള്ള ജോലി സാധ്യതകളെ സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസ അവസരങ്ങളെ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടന്നു. പരിശീലന പരിപാടിയിൽ വിവിധ കോഴ്സുകളിൽ നിന്നായി 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button