Daily News

ഏപ്രിൽ 29 ലോക നൃത്ത ദിനം

ഇന്നലെ :

നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്കര്‍ത്താവായ ജിന്‍ ജോര്‍ജ് നോവറിന്റെ ജന്മദിനമാണ് ഏപ്രില്‍ 29.

  • 1727ല്‍ ജനിച്ച അദ്ദേഹം 1754 ലാണ് ആദ്യ ബാലെ അവതരിപ്പിക്കുന്നത്.
  • 1760 ല്‍ പുറത്തിറങ്ങിയ “ലെറ്റേഴ്സ് സര്‍ ലസന്സ്ത” എന്ന പുസ്തകത്തില്‍ ബാലെയുടെ നിയമങ്ങളും പെരുമാറ്റ ചിട്ടകളും അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു.
  • ‘ബാലെ മുത്തച്ഛന്‍’ എന്ന പേരിലാണ് അദ്ദേഹത്തെ ലോകം സ്മരിക്കുന്നത്.
  • നൃത്തത്തിന് അദ്ദേഹം നല്കിയ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ച്‌ നൃത്ത ലോകം അദ്ദേഹത്തിനു നല്കിയ സ്നേഹ ശ്രദ്ധാജ്ഞലിയായി ഈ ദിനം സ്മരിക്കപ്പെടുന്നു.
  • അന്താരാഷ്ട്ര നാടകസംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര നൃത്തസംഘടനയാണ് 1982 ല്‍ ഏപ്രില്‍ 29 നൃത്തദിനമായി ആചരിക്കാന്‍ തീരു മാനമെടുത്തത്.

ഇന്ന് :

  • എന്താണ് നൃത്തം കൊണ്ടുള്ള പ്രയോജനം എന്നതാണ് ഇത്തവണ തീം ആയി തിര‍ഞ്ഞെടുത്തിരിക്കുന്നത്.
  • കോവിഡിന്റെ പശ്ചാത്തലത്തില്‍ മനസിനും ശരീരത്തിനും ഉണര്‍വ് നേടാന്‍ നൃത്തം മികച്ച ഉപാധിയാണെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്.
  • നൃത്തം പ്രാണവായുവിന്റെ മേന്മ കൂട്ടും.
  • അംഗോപാംഗ ചലനങ്ങളും മനോധര്‍മ്മാഭിനയ മുഹൂര്‍ത്തങ്ങളും മനസിന്റെ ശാന്തതക്കും താളത്തിനും അത്യുത്തമമാണ്.
  • നൃത്ത രംഗത്ത് ഏറെ വൈവിധ്യമാര്‍ന്ന സംഭാവനകള്‍ നല്‍കിയിട്ടുള്ള നാടാണ് ഭാരതം
  • നമ്മുടെ പൈതൃക നൃത്തരൂപങ്ങള്‍ ലോകവേദികളില്‍ എക്കാലവും മികവാര്‍ന്ന ദൃശ്യവിരുന്നാണ്.

നാളെ :

  • നൃത്തമെന്ന ഒരേ ഒരു ഏകകത്തിനു കീഴില്‍ എല്ലാ രാഷ്ട്രീയ,സാംസ്കാരിക, ഗോത്രീയ അതിരുകളും മറികടന്നു, സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും മേഖലയിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button