Academics

ഏപ്രിൽ 26; ലോക ബൗദ്ധികസ്വത്തവകാശ ദിനം

Author: അലീനാ മോൾ പി.എസ്.

എന്റെ ബുദ്ധി എന്റെ സ്വത്ത്‌

പണം നൽകാതെ ബൗദ്ധികസ്വത്ത്‌ സ്വന്തമാക്കുന്നതുപോലെ യുള്ള അദൃശ്യമോഷണങൾ നാം ഒഴിവാക്കണം.

ഇന്നലെ

*2000 – ൽ WIPO(ലോക ബൗദ്ധികസ്വത്തവകാശ സംഘടന ) യുടെ അംഗരാജ്യങ്ങൾ ഏപ്രിൽ 26 ന് ലോകബൗദ്ധികസ്വത്തവകാശ ദിനമായി പ്രഖ്യാപിച്ചു.

*1970 ലാണ് കൺവെൻഷൻ പ്രാബല്യത്തിൽ വന്നത്.
ലോക ബൗദ്ധികസ്വത്തവകാശ സംഘടന രൂപംകൊണ്ടത് 1967 ജൂലൈ 14 ആണ്.
DARAN TANG ആണ് ഡയറക്ടർ ജനറൽ.

ഇന്ന്

🔅2020 ലെ ലോകബൗദ്ധിക സ്വത്തവകാശ ദിനത്തിന്റെ വിഷയം, ;
ഒരു ഹരിത ഭാവിയ്ക്കായി പുതുമകൾ കൊണ്ടുവരിക 🔅

*ബൗദ്ധികസ്വത്തവകാശങ്ങളെ പറ്റി ബോധവാത്മരാകുന്നതിനും ഹരിത ലോകത്തിനു പ്രാധാന്യം നൽകുന്നതിനും ഈ ദിനം പ്രചോദനമാകുന്നു..
*സാമ്പത്തികവും അടിസ്ഥാനപരവുമായ ഉയർച്ച കൈവരിക്കാൻ ബൗദ്ധിക സ്വത്ത് സഹായിക്കുന്നു.

*ബൗദ്ധിക സ്വത്തിൽ പേറ്റന്റ്, കണ്ടെത്തലുകൾ, ട്രേഡ് മാർക്സ് , വ്യവസായിക രൂപകല്പന , ഭൂപ്രദേശ സൂചിക, പകർപ്പവകാശം, വ്യാപാര നാമങ്ങൾ, കച്ചവട രഹസ്യം എന്നിവയും അവയുടെ പ്രസക്തിയും വ്യക്തമാക്കപ്പെടുന്നു.

നാളേയ്ക്കായി

കണ്ടുപിടിച്ചവരും സംരംഭങ്ങളും വലുതാണെങ്കിലും ഉയർന്നു വരുന്ന വിവിധ കണ്ടുപിടുത്തങ്ങളെക്കുറിച്ച് പരസ്പരം ചർച്ച ചെയ്യാനും ബന്ധിപ്പിക്കാനും എളുപ്പമാണ്.

  • അതു ലോകത്തെ രൂപപെടുത്തുന്നതിനും ആളുകളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

*പരിസ്ഥിതി സൗഹൃദ വികാസനവും വ്യാപനവും കാലാവസ്ഥ പ്രതിസന്ധിയെ നേരിടാനും ഹരിതഭാവി കെട്ടിപടുക്കനും സഹായിക്കും.

ഈ ഭൂമിയിലെ എന്റെ ജീവിതം കൊണ്ട് എന്റെ സമൂഹത്തെ മെച്ചപ്പെടുത്താൻ ഞാൻ എന്തു ചെയ്യുന്നു?

🙏എന്റെ ബുദ്ധി എന്റെ സ്വത്ത്‌ 🙏

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button