Daily News

ജെ.പി.എം പോസ്റ്റ് ഓൺലൈൻ ഉദ്ഘാടനം ചെയ്യപ്പെട്ടു.

ജെ.പി.എം. ആർട്ട്സ് ആൻഡ് സയൻസ് കോളേജിന്റെ മുഖപത്രമായി എട്ട് വർഷങ്ങളായി പ്രസിദ്ധീകരിച്ചു വന്നിരുന്ന ജെ.പി.എം പോസ്റ്റിന്റെ ഓൺലൈൻ പോർട്ടൽ 2021 ഏപ്രിൽ 16 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ജെ.പി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഫാ.എബ്രാഹം പനിക്കുളങ്ങരയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. സർവ്വകലാശാലാ / കോളേജ് വാർത്തകൾ, ക്ലാസ്സ് നോട്ടുകൾ, തൊഴിലവസരങ്ങൾ, കൗൺസലിംഗ്, സർഗ്ഗ രചന, പൊതു വിജ്ഞാനം… തുടങ്ങി വിവിധ വിഭാഗങ്ങളിൽ ദിവസേന രചനകൾ പോർട്ടലിൽ ലഭ്യമാകും.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനായി കൂടി രൂപകൽപ്പന ചെയ്തപോർട്ടൽ മൊബൈൽ സൗഹൃദമാണ്. കട്ടപ്പനയിലെ കമ്പ്യൂട്ടർ പാർക്ക് എന്ന സോഫ്റ്റ് വെയർ സ്ഥാപനമാണ് ജെ.പി.എം പോസ്റ്റ് ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button