Co-academicDaily News
		
	
	
അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

JPM ആർട്സ് ആൻഡ് സയൻസ് കോളജ് nss യൂണിറ്റിന്റെയും സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര CST നിർവഹിച്ചു.

യോഗത്തിൽ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് മേധാവി രേഷ്മ എലിസബത്ത് ചെറിയാൻ, Nss പ്രോഗ്രാം ഓഫീസർ ടിജി ടോം, NYKS വോളന്റിയർ കിരൺ പ്രകാശ് എന്നിവർ സംസാരിച്ചു.തുടർന്ന് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നടന്നു. പരിപാടിയുടെ ഭാഗമായി വിവിധ യോഗാസനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

				


