Co-academicDaily News

അസോസിയേഷനുകളുടെയുംക്ലബ്ബുകളുടെയും ഉദ്ഘാടനം സീ കേരളം സരിഗമപ ടൈറ്റില്‍ വിന്നര്‍ ശ്രീ. ലിബിന്‍ സ്കറിയ നിര്‍വ്വഹിച്ചു

കാഞ്ചിയാര്‍: ജെ.പി.എം. ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജിലെ വിവിധ അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും ഉദ്ഘാടനം സീ കേരളം സരിഗമപ ടൈറ്റില്‍ വിന്നര്‍ ശ്രീ. ലിബിന്‍ സ്കറിയ നിര്‍വ്വഹിച്ചു.

മാനേജര്‍ ഫാ. എബ്രാഹം പാനികുളങ്ങര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുല്ലക്കാനം സാന്‍ജോ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജിജോ ജെയിംസ് ഇണ്ടിപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ലിറ്റോ കൂലിപ്പറമ്പില്‍, ഫാ, പ്രിന്‍സ് ചക്കാല, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അഖില്‍കുമാര്‍ എം., കോളേജ് യൂണിയൻ ചെയര്‍മാന്‍ ഏബിള്‍ ബെന്നി, ആര്‍ട്ട്സ് ക്ലബ്ബ് സെക്രട്ടറി മിന്നു മാത്യു, വൈസ് ചെയര്‍പേഴ്സണ്‍ ഐഡ ജേക്കബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button