Daily News

ജെ. പി. എം.ൽ അഡ്മിഷൻ ഹെൽപ് ഡസ്ക് തുറന്നു

കാഞ്ചിയാർ: ജെ.പി.എം. ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ യു.ജി., പി.ജി. അഡ്മിഷൻ ഹെൽപ് ഡസ്ക് കോളേജ് യൂണിയൻ ചെയർമാൻ ഏബിൾ ബെന്നി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വിവിധ കോഴ്സു കൾ, ഉപരിപഠന സാദ്ധ്യതകൾ, തൊഴിലവസരങ്ങൾ, വിവിധ കോളേജുകളിൽ ലഭ്യമായ കോഴ്സുകൾ മുതലായ വിവരങ്ങൾ ഹെൽപ് ഡസ്കിൽ നിന്നും ലഭിക്കും. രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഓഫീസ് പ്രവർത്തി ക്കുന്നതാണ്. മാനേജർ ഫാ. എബ്രാഹം പാനികുളങ്ങര, പ്രിൻസിപ്പാൾ ഡോ. വി. വി. ജോർജ്ജ്കുട്ടി, വൈസ് പ്രിൻസിപ്പാൾ ഫാ. ലിറ്റോ കൂലിപ്പറമ്പിൽ, ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ, അഡ്മിഷൻ കൺവീനർ പ്രിയ കെ. എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button