Daily News
യാത്രയയപ്പ് നൽകി..
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് കോമേഴ്സ് വിഭാഗം മേധാവി ജോബിൻസ് ജോയിക്ക് യാത്രയയപ്പ് നൽകി.
കഴിഞ്ഞ 12 വർഷക്കാലമായി കോളേജിലെ വിവിധ മേഖലകളിൽ നൈപുണ്യം ചെലുത്തിയിരുന്ന ജോബിൻസ് സാർ എക്കാലവും കോളേജിന് ഒരു മുതൽക്കൂട്ടായിരുന്നു എന്ന് യാത്രയയപ്പ് സമ്മേളനത്തിൽ മാനേജർ ഫാ. അബ്രാഹം പണിക്കുളങ്ങര പറഞ്ഞു.അതേ തുടർന്ന് കോളേജ് പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ, ബർസാർ, വിവിധ ഡിപാർട്മെന്റ് മേധാവികൾ, സഹപ്രവർത്തകർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കോളേജ് കൗണ്‍സിൽ സെക്രട്ടറി, പരീക്ഷ ചീഫ് കോണ്ട്രോളർ, സ്റ്റാഫ് സെക്രട്ടറി എന്നീ ചുമതലകളും സാർ വഹിച്ചിട്ടുണ്ട്. ജെപിഎം ലെ പതിറ്റാണ്ടുകൾ നീണ്ട തന്റെ സേവനം മതിയാക്കി ന്യൂസിലാൻഡിലേയ്ക്ക് പുതിയ ജോലിക്കായി പോവുന്ന ജോബിൻസ് സാറിനു എല്ലാവിധ ഭാവുകങ്ങളും കോളേജ് മാനേജ്മെന്റും സഹപ്രവർത്തകരും ചേർന്നു ആശംസിച്ചു.