Uncategorized
മീഡിയ ക്ലബ്ബ് ഉദ്‌ഘാടനം നടന്നു…
ലബ്ബക്കട : ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ മീഡിയ ക്ലബിന്റെ ഉൽഘാടനവും, ലോഗോ പ്രകാശനവും നടന്നു.കോളേജ് മാനേജർ ഫാദർ എബ്രഹാം പണികുളങ്ങര ലോഗോ പ്രകാശനം ചെയ്തു
വിദ്യാർഥികൾക്ക് അവരുടെ കഴിവുകളും, ചിന്തകളും വിവിധ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുവാനും, പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും വേണ്ടിയുള്ള വേദി ഒരുക്കി കൊടുക്കുവാൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ശ്രെമിക്കുമെന്ന് ഭാരവാഹികളും കോളേജ് മാനേജ്മെന്റും അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മീഡിയ ക്ലബ്ബിന്റെ ഭാഗമായി രൂപം കൊടുത്ത കോളേജ് മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ സംഗീതപരിപാടിയും ക്യാമ്പസിൽ അരങ്ങേറി.