Co-academic
എയ്ഡ്സ് ദിന ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു..
ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽവർക്ക് വിഭാഗത്തിന്റെയും റെഡ് റിബൺ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്ക്കരണം നടത്തി.
കോളേജ് വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ടോണി ആടുകുഴിയിലിന് വിദ്യാർത്ഥികൾ റെഡ് റിബൺ നല്കി പരിപാടികൾക്ക് തുടക്കംകുറിച്ചു. ബി. എസ്. ഡബ്ലിയു, എം. എസ്. ഡബ്ലിയു വിദ്ധ്യാർത്ഥികൾ കോളേജങ്കണത്തിൽ ഫ്ലാഷ്മോബും മൈമും അവതരിപ്പിച്ചു. കുമാരി ശരണ്യ മുഖ്യസന്ദേശം നല്കി. അദ്ധ്യാപിക ഷെം മരിയ ചെറിയാൻ, വിദ്യാർത്ഥിപ്രതിനിധികളായ സ്നേഹ എം. എസ്, അനില ഉണ്ണി എന്നിവർ ദിനാചരണത്തിന് നേതൃത്വം നല്കി.