Academics
		
	
	
ഏപ്രിൽ 24 ദേശീയ പഞ്ചായത്ത് രാജ് ദിനം

Author : ഷരോൺ ബെന്നി
ഇന്നലെ
- ഭാരതത്തിലെ ഗ്രാമീണ അധികാര വികേന്ദ്രികരണ സംവിധാനമാണ് പഞ്ചായത്ത് രാജ്.
 - ബൽവന്ത് റായ് മേത്ത കമ്മറ്റിയിൽ സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിൽ പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു.
 - 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ആദ്യമായി പഞ്ചായത്ത് രാജ് ഇന്ത്യയിൽ നിലവിൽ വന്നു.
 - 1960 ജനുവരി 18-ന് എറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തു.
 - 1992-ൽ എഴുപത്തിമൂന്നാം (73) ഭരണഘടനാ ഭേതഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് സമിതി ഇന്ത്യയിൽ നിലകൊള്ളുന്നത്.
 
ഇന്ന്
- ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭിക്കുന്നു.
 - സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കും അവരുടേതായ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നു.
 - അധികാര വികേന്ദ്രീകരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു.
 - ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു.
 - അഞ്ചു വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ലഭിച്ചു.
 
നാളെ
“വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്” എന്ന തത്ത്വം പ്രായോഗവൽക്കരിക്കുകയാണ് തദേശ ഭരണ സ്ഥാപനങ്ങളുടെ പ്രഥമ ലക്ഷ്യം.
ഏപ്രിൽ 24 മറ്റു പ്രത്യേകതകൾ :
• അന്താരാഷ്ട്ര ബഹുമുഖ നയതന്ത്ര സമാധാന ദിനം
• ദേശീയ മാനവ ഏകതാദിനം
				




