Daily News

ജെ. പി. എം കോളേജിൽ ബിരുദദാനചടങ്ങ് നടത്തപ്പെട്ടു.

ലബ്ബക്കട: 2023-2025 പി. ജി വിദ്യാർത്ഥികളുടെ ബിരുദാനചടങ്ങ് ‘Graduation Gala’ എന്നപേരിൽ ജെ. പി. എം. കോളേജിൽ സംഘടിപ്പിച്ചു.

ചടങ്ങിൽ കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ കൺട്രോളർ ഓഫ് എക്സാമിനറും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളുമായ ഡോ. വി. വി. ജോർജുകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കോളർഷിപ്പുകളോടെ വിദേശപഠനം നേടിയെടുക്കണമെന്നും റിസേർച്ച് , സിവിൽ സർവീസ് മേഖലകളിലും പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. കൂടാതെ റാങ്ക് ജേതാക്കൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. മുഖ്യസന്ദേശം നൽകി. വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതമാശംസിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ട്രീസാ ജോസഫ് പ്രതിജ്ഞാവാചകം ചൊല്ലാക്കൊടുത്തു.

ജെ. പി. എം. ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട്, കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി., സോഷ്യൽ വർക്ക് വിഭാഗം മേധാവി രേഷ്മ എലിസബത്ത്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ടിജി ടോം എന്നിവർ ആശംസകളർപ്പിച്ചു.

കൊമേഴ്സ് വിഭാഗം മേധാവി ലഫ്. സജീവ് തോമസ് നന്ദിയർപ്പിച്ചു. അധ്യാപിക ദിവ്യാമോൾ ജി മറുപടി പ്രസംഗവും നിർവഹിച്ചു. മീഡിയക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഡാൻസ് പെർഫോമൻസും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button