Uncategorized
നേത്രപരിശോധനക്യാമ്പ് നടന്നു
ലബ്ബക്കട :ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും കട്ടപ്പന ലിറ്റി ഒപ്റ്റിക്കൽസും സംയുക്തമായ് നേത്രപരിശോധനക്യാമ്പ് സംഘടിപ്പിച്ചു.
ലബ്ബക്കട ജെ. പി. എം. കോളേജിൽവച്ച് നടന്ന ക്യാമ്പിൽ ലിറ്റൽ ഫ്ലവർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.
ആവശ്യമുള്ളവർക്ക് സൗജന്യമായി ശാസ്ത്രക്രിയ നടത്താനുള്ള സൗകര്യവും അങ്കമാലി ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.00- മണിക്ക് ആരംഭിച്ച ക്യാമ്പിൽ മുന്നൂറോളംപേർ പങ്കെടുത്തു.
എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ടിജി ടോം, മനു റ്റി. ഫ്രാൻസിസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി