ജെ. പി. എം. കോളേജിൽ വുമൺ ഡെവലപ്പ്മെന്റ് സെൽ ഉദ്ഘാടനം നടന്നു.

ലബ്ബക്കട: ജെ. പി. എം. ആട്‌സ് ആൻഡ് സയൻസ് കോളേജിലെ 2024 – 25 അധ്യയനവർഷത്തെ വുവൺ ഡെവല്മെന്റ് സെല്ലിന്റെ ഉദ്ഘാടനം കട്ടപ്പന വനിതാ ഹെൽപ്പ് ലൈൻ എ. എസ്. ഐ അമ്പിളി കെ. കെ. നിർവ്വഹിച്ചു.

കോളേജ് സെമിനാർഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി. ആശംസകളർപ്പിച്ചു. എ. എഫ്. പി. ആർ. ഒ. സംസ്ഥാന കോ-ഓർഡിനേറ്റർ സനോജ് സേവ്യർ സ്ത്രീശാക്തീകരണവും വർത്തമാനകാല വെല്ലുവിളികളുമെന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

എ. എഫ്. പി. ആർ. ഒ. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജേക്കബ് ജോൺ വിഷയാധിഷ്ഠിതമായ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.
കാഡ്ബറീസ് കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ അഫ്പ്രോ സന്നദ്ധസംഘടന പെൺകുട്ടികൾക്കായ് ആർത്തവശുചിത്വം ലക്ഷ്യംവെച്ച് മെൻസ്ട്രുമൽ കപ്പ് വിതരണം നടത്തുകയും അതിന്റെ ഉപയോഗരീതികളെക്കുറിച്ചും മറ്റും എം. ഐ. എസ്. പി. കോ-ഓർഡിനേറ്റർ റിയാമോൾ തോമസ് അവബോധനക്ലാസ്സും നൽകുകയുണ്ടായി.

അഞ്ജു മെറിൻ ഷാജി ആശംസയും വുമൺ ഡെവലപ്പ്മെന്റ് സെൽ കോ-ഓർഡിനേറ്റർ ദിവ്യാമോൾ ജി. നന്ദിയും അർപ്പിച്ച പരിപാടിക്ക് വുവൺ സെൽ സെക്രട്ടറി സിൽജ പി. ഡി. നേതൃത്വം നൽകി.