Women

വുമൺ ഡെവലപ്പ്മെന്റ് സെല്ലിന്റെ 2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തപ്പെട്ടു

കാഞ്ചിയാർ ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ വുമൺ ഡെവലപ്പ്മെന്റ് സെല്ലിന്റെ 2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ ഏഴാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടത്തപ്പെട്ടു.

കട്ടപ്പനയിലെ മികച്ച സംരഭകയ്ക്കുള്ള വ്യവസായ അവാർഡു നേടിയ ശ്രീമതി അനു ജോമി പെൺകുട്ടികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള വിവിധ പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര സി. എസ്. ടി. അധ്യക്ഷനായ ചടങ്ങിൽകോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്‌റ്റിൻ, വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് ചക്കാലയിൽ സി.എസ്.ടി., വുമൺ ഡെവലപ്പ്മെന്റ് സെൽ കോഡിനേറ്റർ ശ്രീമതി സിൽജ പീ ഡി എന്നിവർ ആശംസകൾ നേർന്നു.വുമൺ ഡെവലപ്പ്മെന്റ് സെൽ ചെയർപേഴ്സൺ പ്രൊഫ. റോസന്ന ഡേവിസ് സ്വാഗതമാശംസിക്കുകയും ഐ. ക്യു. എസി. കോ-ഓർഡിനേറ്റർ ശ്രീമതി പ്രിയ കെ. നന്ദി രേഖപ്പെടുത്തുകയുംചെയ്തു.കോളേജ് കോൺഫറൻസ് ഹാളിൽ ഉച്ചതിരിഞ്ഞ് 2:00 മണിക്കു നടത്തപ്പെട്ട പരിപാടി 4:00 മണിയോടെ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button