ജെ. പി. എം. കോളേജിൽ അഡ്മിഷൻ ഹെൽപ്ഡെസ്ക് ഉദ്ഘാടനംചെയ്തു

ലബ്ബക്കട : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്കിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി. നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി., ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി. എസ്. ടി. എന്നിവർ സന്നിഹിതരായിരുന്നു. അഡ്മിഷൻ സെൽ കോ- ഓർഡിനേറ്റർ സനു എം. എ. പരിപാടികൾക്ക് നേതൃത്വം നൽകി.
MGU-UGP Honours പ്രോഗ്രാമുകളായ ബി. കോം, ബി. എ. ഇംഗ്ലീഷ്, ബി.ടി.ടി.എം., ബി. എസ്. ഡബ്ല്യു. കോഴ്സുകളിലേക്കും, AICTE- യുടെ അംഗീകാരമുള്ള ബി.സി.എ., ബി. ബി. എ. കോഴ്സുകളിലേക്കും, എം.കോം . ഫിനാൻസ് ആൻഡ് ടാക്സേഷൻ, എം.എ. ഇംഗ്ലീഷ്, എം.എസ്. സി. കമ്പ്യൂട്ടർ സയൻസ്, എം.എസ്.ഡബ്ല്യു. എന്നീ ബിരുദാനന്തരബിരുദ കോഴ്സുകളിലേയ്ക്കുമുള്ള അഡ്മിഷൻ ക്രമീകരണങ്ങൾ സുഗമമാക്കുകയും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അഡ്മിഷൻ സംബന്ധമായ വിവരങ്ങളും സാങ്കേതിക സഹായവും നല്കുകയും ചെയ്യുക എന്നതാണ് ഹെല്പ്ഡെസ്കിന്റെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് കോളേജിലെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് സന്ദർശിക്കുകയോ 9562034555, 9400158910 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടുകയോചെയ്യുക.