നേത്രപരിശോധന്യാക്യാമ്പ് നടന്നു

ലബ്ബക്കട: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൻ. എസ്. എസ്. യൂണിറ്റിന്റേയും കോട്ടയം അഹല്യാ ഫൗണ്ടേഷൻ നേത്രാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യനേത്രപരിശോധനാക്യാമ്പ് നടത്തപ്പെട്ടു.

മാർച്ച് 13-നു നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് എം. റ്റി. നിർവ്വഹിച്ചു. കോളേജ് മാനേജർ ഫാ. അബ്രഹാം പാനികുളങ്ങര സി. എസ്. ടി. അധ്യക്ഷതവഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി., അഹല്യാ ഹോസ്പിറ്റൽ പി. ആർ. ഒ. ശ്രീ. ഷിജിൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഡോ. ശ്രീഹരി എം. നേത്രപരിചരണത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സ് നയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി. തുടർചികിത്സ ആവശ്യമുള്ളവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾനൽകുകയും ചെയ്തു.

കോളേജിലെ കോൺഫറൻസ് ഹാളിൽനടന്ന പരിപാടികൾക്ക് എൻ. എസ്. എസ്. പ്രോഗ്രാമോഫീസർമാരായ ടിജി ടോം, അഖിൽകുമാർ എം., ടിബിൻ തോമസ്, മനു റ്റി. ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.