Co-academicDaily News
വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി

കാഞ്ചിയാർ: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.

“ലോകതണ്ണീർത്തടദിന”ത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മേഖലയിലെ മാലിന്യങ്ങൾ ശേഖരിക്കുകയും ജൈവ,പ്ലാസ്റ്റിക്ക് ക്രമത്തിൽ വർഗ്ഗീകരിച്ച് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് കൈമാറുകയും ചെയ്തു.

തണ്ണീർത്തടങ്ങളും നീരൊഴുക്കുകളും ഭീഷണിനേരിടുന്ന സാഹചര്യത്തിൽ അവയെ സംരക്ഷിക്കേണ്ട ആവശ്യകതയേക്കുറിച്ചുള്ള ബോധവത്ക്കരണമാണ് വിഭാഗം
ലക്ഷ്യംവച്ചത്.

ഇംഗ്ലീഷ് വിഭാഗം മേധാവി സോണാ ജോൺസൺ, അധ്യാപകരായ അനീറ്റ ജോസഫ് , സംഗീത വി. സോമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വംവഹിച്ചു.