ജെ. പി. എം. കോളേജിൽ കലോത്സവത്തിന് തിരിതെളിഞ്ഞു
ലബ്ബക്കട : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ കലോത്സവം ‘തരംഗ 2K23’ – യുടെ ഉദ്ഘാടനം പ്രശസ്ത , റേഡിയോ ജോക്കി ശ്രീ. ശംബു നിർവഹിച്ചു. കേന്ദ്രസാഹിത്യയക്കാദമി യുവപുരസ്കാര ജേതാവ് ശ്രീ. മോബിൻ മോഹൻ മുഖ്യപ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റിൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി, വൈസ് പ്രിൻസിപ്പാൾ റവ. ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി. , ബർസാർ റവ. ഫാ. ജോബിൻ പേനാട്ടുകുന്നേൽ സി. എസ്. ടി. തുടങ്ങിയവർ സംസാരിച്ചു.
സ്റ്റാഫ് കോ-ഓർഡിനേറ്റർ സോണാ ജോൺസൺ, ജോയിന്റ് കോ-ഓർഡിനേറ്റർ അഖിൽ കുമാർ എന്നിവർ ആശംസകളർപ്പിച്ചു. യൂണിയൻ ചെയർമാൻ ആദർശ് ആന്റണി സ്വാഗതവും ആർട്സ് ക്ലബ് സെക്രട്ടറി ടോണി തോമസ് നന്ദിപ്രകാശനവും നിർവ്വഹിച്ചു.
പരിപാടിയിൽ സംസ്ഥാനസ്കൂൾകലോത്സവത്തിൽ സമ്മാനാർഹനായ ഡിനു ജോർജിനെ അനുമോദിക്കുകയുണ്ടായി. കലോത്സവം ജനുവരി 23 ന് സമാപിക്കും.