ജെ. പി. എം. കോളേജിൽ ദ്വിദിനസെമിനാർ ആരംഭിച്ചു.

കാഞ്ചിയാർ: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽവർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ദ്വിദിനസെമിനാർ ആരംഭിച്ചു.

പ്രമുഖ പ്രൊജക്റ്റ് ഇവാലുവേറ്ററും മോണിറ്ററും സാമൂഹ്യപ്രവർത്തകനുമായ ശ്രീ. കിലേഷ് ചതുർവേദിയാണ് ‘റിസൾട്ട് ബേസ് മാനേജുമെൻറ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ‘ എന്ന വിഷയത്തെ ആസ്പദമാക്കിനടക്കുന്ന സെമിനാറിനു നേതൃത്വം നൽകുന്നത്.

കോളേജ് മാനേജർ റവ. ഫാ. എബ്രഹാം പാനികുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സോഷ്യൽവകുപ്പ് വിഭാഗം മേധാവി ശ്രീമതി. രേഷ്മ എലിസബത്ത് ചെറിയാൻ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റവ. ഫാ. പ്രിൻസ് ചക്കാലയിൽ സി. എസ്. ടി., കോളേജ് ബർസാർ റവ. ഫാ. ജോബിൻ പേനാട്ടു കുന്നേൽ സി. എസ്. ടി. , റവ. ഫാ. ഫ്രാൻസിസ് കിളിവള്ളിക്കൽ സി. എസ്. ടി. എന്നിവർ ആശംസകളും അർപ്പിച്ചു

അധ്യാപകരായ ആശിഷ് ജോർജ് മാത്യു, മനു ടി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.