സൗജന്യനേത്രപരിശോധനാക്യാമ്പ് നടന്നു

കാഞ്ചിയാർ: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ന്യൂ-ഇന്ത്യ കോവിൽമല ട്രൈബൽ കിംഗ്ടം ആൻ ഇന്റഗ്രേറ്റിംഗ് മിഷൻ ഓഫ് ജെ. പി. എം. -ന്റേയും കോളജ് നാഷണൽ സർവീസ് സ്കീമിന്റെയും ഇടുക്കി ജില്ലാ ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കോവിൽമല സാമൂഹ്യപഠനമുറിയിൽ സൗജന്യ നേത്രപരിശോധനാക്യാമ്പ് നടന്നു.
ജനുവരി 4-ന് രാവിലെ 10-മണിമുതൽ ഉച്ചതിരിഞ്ഞ് 1-മണിവരെയായിരുന്നു ക്യാമ്പ്. കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റിൻ അധ്യക്ഷനായിരുന്ന യോഗത്തിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി., ഡോ. രമ്യമോൾ പി.ആർ. (ഒഫ്താൽമോളജിസ്റ്റ്), വി. ആർ. ആനന്ദൻ (വാർഡ് മെമ്പർ ) എന്നിവർ ആശംസകളറിയിച്ചു.
എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ അഖിൽകുമാർ. എം, റ്റിബിൻ തോമസ് എന്നിവരും എൻ. എസ്. എസ് വോളന്റിയേഴ്സും പരിപാടികൾക്ക് നേതൃത്വം നൽകി.
