ജെ പി എം കോളേജ്, ടെക് ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
![](https://jpmpost.jpmcollege.ac.in/wp-content/uploads/2022/12/ddd.jpg)
ലബ്ബക്കട:- ജെ പി എം ആർട്സ് & സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ജനുവരി 12,13 തീയതികളിൽ നടത്തപ്പെടുന്ന നാഷണൽ ലെവൽ ടെക് ഫെസ്റ്റായ ഫെൻസ്റ്റർ 2K23 യുടെ പോസ്റ്റർ പ്രകാശനം ഡിസംബർ 23 ന് കോളേജിൽ നടത്തപെട്ടു.മാനേജർ ഫാ. എബ്രഹാം പാണികുളങ്ങര പോസ്റ്ററിന്റെയും,പ്രിൻസിപ്പൽ Dr. സാബു അഗസ്റ്റിൻ ബ്രോഷറിന്റെയും പ്രകാശനം നടത്തി.പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് CST,ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ,ഡിപ്പാർട്മെന്റ് മേധാവി സോബിൻ മാത്യു, പ്രോഗ്രാം കോർഡിനേറ്റർ പ്രബിൻ ജോസഫ്,സ്റ്റുഡന്റ് കോർഡിനേറ്റർ അമൽ വിജയൻ എന്നിവർ നേതൃത്വം നൽകി.
![](https://jpmpost.jpmcollege.ac.in/wp-content/uploads/2022/12/ccc.png)
ഫെസ്റ്റിന്റെ ഭാഗമായി ഐടി ക്വിസ്, കോഡിംഗ്, വെബ് ഡിസൈനിംഗ്, ഗെയിമിംഗ്, ട്രഷർ ഹണ്ട്, ഫുട്ബോൾ.. തുടങ്ങി വിവിധ മത്സര ഇനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഹയർസെക്കൻഡറി സ്കൂളുകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ,പോളിടെക്നിക്, ഐ റ്റി ഐ,ഇന്ത്യയിലെ വിവിധ സർവ്വകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം