Co-academicDaily News

ഏഴുദിവസത്തെ ‘ഗ്രാമീണപഠനക്യാമ്പി’ ന് നാടുകാണിയിൽ ആരംഭംകുറിച്ചു.

ജെ. പി. എം.ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽവർക്ക്‌ വിഭാഗത്തിലെ ഒന്നാംവർഷ ബിരുദാനന്തരബിരുദ വിദ്യാർത്ഥികളുടെ ഏഴുദിവസത്തെ ‘ഗ്രാമീണപഠനക്യാമ്പി’ ന് നാടുകാണിയിൽ ആരംഭംകുറിച്ചു.

അറക്കുളം പഞ്ചായത്തു മെമ്പർ ശ്രീമതി ഗീത തുളസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കോളേജ് മാനേജർ റവ. ഫാ. എബ്രഹാം പാനികുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ റവ. ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി., റവ. ഫാ. ജിജോ കുര്യൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നൽകി. ഊരു മൂപ്പൻ ശ്രീ. ചെല്ലപ്പൻ അവറുകളെ ചടങ്ങിൽ പൊന്നാടനൽകി ആദരിച്ചു.

സോഷ്യൽവർക്ക്‌ വിഭാഗം മേധാവി ശ്രീമതി രേഷ്മ എലിസബത്ത് ചെറിയാൻ, സ്റ്റാഫ് കോർഡിനേറ്റർ അഖില മാത്യു, വിദ്യാർത്ഥി പ്രതിനിധി അലീൻ സ്നേഹ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button