Co-academic

സപ്തദിനക്യാമ്പിന് തുടക്കമായി

ലബ്ബക്കട ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം ഒന്നാംവർഷ ബിരുദാനന്തരവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സപ്തദിന ഗ്രാമീണ പഠനക്യാമ്പ് ‘സർവ്വോദയ-2023’ പത്തനംതിട്ടയിലെ അടിച്ചിപ്പുഴ ആദിവാസി കോളനിയിൽ ആരംഭിച്ചു.

ജില്ലയിലെ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലാണ് കോളനി സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് സോണിയ മനോജ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ സോഷ്യൽ വർക്ക് വിഭാഗം മേധാവി രേഷ്മ എലിസബത്ത് ചെറിയാൻ അധ്യക്ഷയായിരുന്നു. സ്റ്റാഫ് കോ-ഓർഡിനേറ്റർ അഖില മാത്യു സ്വാഗതം ആശംസിച്ചു.ആദിവാസി മലവേടൻ വിഭാഗത്തിനെ പ്രതിനിധീകരിച്ച് രാഘവൻ, അപ്പുക്കുട്ടൻ തുടങ്ങിയ മൂപ്പന്മാർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർമാരായ സുനിൽ ചെല്ലപ്പൻ, അനിയൻ പി. സി., അസിസ്റ്റൻ്റ് പ്രൊഫസ്സർ വിഘ്നേശ് കെ.എസ് , എസ്. ടി. അഡ്വൈസറി ബോർഡ് മെമ്പർ രാജപ്പൻ പി. ജി. എന്നിവർ ക്യാമ്പിന് ആശംസകളർപ്പിച്ചു. വിദ്യാർത്ഥി കോ – ഓർഡിനേറ്റർ സന്തോഷ് കെ. ജോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.പരിപാടിയുടെ ഭാഗമായ് ആദിവാസി മൂപ്പന്മാരും വിദ്യാർത്ഥികളും തമ്മിൽ ‘മലവേടൻ ആദിവാസിവിഭാഗത്തിന്റെ ചരിത്രം’എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. വിവിധ സാമൂഹികസേവന പ്രവത്തനങ്ങളാണ് ക്യാമ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button