Co-academicDaily News
കട്ടപ്പന കെ.എസ്.ആർ.ടി.സി. സബ്-ഡിപ്പോയിലെ ബസ്സുകൾ വൃത്തിയാക്കുകയും പരിസരം ശുചീകരിക്കുകയുംചെയ്തു.

ലബ്ബക്കട ജെ.പി.എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 1-ന് കട്ടപ്പന കെ.എസ്.ആർ.ടി.സി. സബ്-ഡിപ്പോയിലെ ബസ്സുകൾ വൃത്തിയാക്കുകയും പരിസരം ശുചീകരിക്കുകയുംചെയ്തു.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തപ്പെട്ടത്. കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി.എസ്.ടി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കെ.എസ്.ആർ.ടി.സി. സബ്-ഡിപ്പോ ഇൻസ്പെക്ടർ ഗോപി പി.ആർ ആശംസ നേർന്നു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ടിജി ടോം, അഖില ട്രീസ സിറിയക്, അഖിൽകുമാർ എം, ടിബിൻ തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. നാൽപ്പതോളം വോളന്റിയേഴ്സ് പങ്കെടുത്ത പരിപാടി ഉച്ചയോടെ അവസാനിച്ചു.
