Co-academicDaily News
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിലെ NSS unit NSS Day ദിനാചരണം നടത്തി

ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിലെ NSS unit ; NSS Day ദിനാചരണം നടത്തി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് മാനേജർ ഫാ എബ്രഹാം പാനികുളങ്ങര CST നിർവഹിച്ചു. കോളേജ് വൈസ് -പ്രിൻസിപ്പാൾ ഫാ പ്രിൻസ് തോമസ് ആശംസകൾ നേർന്ന് സംസാരിച്ചു.

NSS Day യുടെ ഭാഗമായി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് വിദ്യാർത്ഥികൾ ലബ്ബക്കട ടൗണും പരിസരവും വൃത്തിയാക്കുകയും റോഡിൽ വളർന്നു നിൽക്കുന്ന കാടു വെട്ടിത്തെളിക്കുകയും ചെയ്തു

പരിപാടികൾക്ക് NSS പ്രോഗ്രാം ഓഫീസർമാരായ അഖിൽ കുമാർ എം,ടിജി ടോം, അഖില ട്രീസ സിറിയക് എന്നിവർ നേതൃത്വം നൽകി